പണ്ടുതൊട്ടേയെന്റെ നാവിലെപ്പോഴും
വേണ്ടാത്തൊരു ചോദ്യം, "എന്തുകൊണ്ട്"പള്ളിക്കൂടത്തിലെ മുന്ബെഞ്ചിലിരുന്ന്
തൊള്ള തുറന്ന് ചോദ്യശരങ്ങള്‍
സാറന്മാര്ക്കത് ദാഹനക്കേടാവാന്
ഏറെ ദിനങ്ങള്‍ വേണ്ടിവന്നില്ല..
ചറപറപ്പിള്ളേരുടെ തറവാട്ടുസ്വത്തായ
പിറകിലെ ബെഞ്ചില്‍ സ്ഥാനക്കയറ്റം...
വരികള്‍ വായിച്ചു പോന്നതിനെക്കാള്‍
വരികള്ക്കിടയിലാണെന് കണ്ണുടക്കിയത്
ഉത്തരം കിട്ടാത്ത പലവിധ ചോദ്യങ്ങള്‍
ഒത്തിരിയവിടെല്ലാം കണ്ടെന്റെ കണ്ണുകള്‍
ബാല്യവും കൌമാരവും യൗവനവുമെല്ലാം
അലഞ്ഞത് ചോദ്യത്തിനുത്തരങ്ങള്‍ തേടി...
യാത്രകള്‍ പലതിലും കണ്ണുകള്‍ ചോദിച്ചു,
രാത്രിയാമങ്ങളില്‍ ശ്രവണേന്ദ്രിയങ്ങളും
സ്വപ്നാടനങ്ങളില്‍ മനസ്സും മന്ത്രിച്ചു
ജല്പ്പനങ്ങള് പോലെ ചോദ്യശരങ്ങള്‍
എന്നു ലഭിക്കുമീ, ചോദ്യത്തിനുത്തരം
ഇന്നുമെന്‍ യാത്ര തുടരുന്നനസ്യൂതം.....