എന്നിലെ ചിത്രകാരന് അതിസമര്‍ത്ഥനാണ്
അര്ധനിമിഷം മതി, ഒരു പൂര്‍ണചിത്രം വരയ്ക്കാന്‍..
ചുറ്റുമൊന്നു കണ്ണോടിച്ച്, ധവളത്തില്‍ ശ്യാമവര്‍ണ്ണത്താല്‍ അന്യന്റെ മുഴുകായച്ചിത്രങ്ങള് കോറിടുന്നെത്ര വേഗം!
ഉന്തി നില്ക്കുന്ന ചക്കപ്പല്ലും, കോങ്കണ്ണുമൊട്ടിയ കവിളും
കഷണ്ടിയും നീളന്‍ മൂക്കും കുടവയറും, നീളന്‍ ചെവിയും അന്യനില്ക്കാണുമേതൊരു കുറവും
വരകളില്‍ നിഷ്പ്രയാസം.
ഒരുനാളൊരു കണ്ണാടിക്കു മുന്പില് നില്‍പ്പുറപ്പിച്ചു വര തുടങ്ങി.. ദൗത്യം, സ്വമുഖം പകര്‍ത്താന്‍ വിരലുകള്‍ വിറ കൊള്ളുന്നുവോ? മൂക്ക് വരച്ചപ്പോള്‍ ചുണ്ടിന് മാറ്റം വന്നു ചുണ്ട് ശരിയായപ്പോള്‍ പല്ലിന് സ്ഥാനഭ്രംശം! നിമിഷാര്ധത്തില് ചിത്രം വരയ്ക്കുന്ന തനിക്കിതെന്തു പറ്റി, പൂര്‍ണ്ണമാകുന്നില്ല! മണിക്കൂറുകള്‍ക്കൊടുവില്‍, തന്റെ
മുഴുകായച്ചിത്രം നോക്കിയപ്പോള്‍ അന്നു ഞാനൊരു സത്യമറിഞ്ഞു, ഈ ജന്മം മുഴുവനെടുത്താലും എത്രവട്ടം മാറ്റിവരച്ചാലും, ശരിയാകില്ല എന്റെയീ കണ്ണുകള്‍!!!!
No comments:
Post a Comment