പശ്ചിമ ചക്രവാളത്തില്‍ മറയുന്നോ-
രര്‍ക്കനും ഉള്ളില്‍ പ്രതീക്ഷ
വീണ്ടുമൊരു പുലരി ജനിക്കുമീ ഭൂമിയില്‍,
വീണ്ടുമെന്‍ ജ്യോതി പരക്കും...
കാര്‍മേഘവലയമാം അമ്പിളിയെ നോക്കി
കാതങ്ങളകലേയാ ഭൂമി നില്‍കെ
പൊന്‍നിലാ പട്ടുവിരിക്കുവാന്‍ വെമ്പുന്ന
മനവുമായ് ചന്ദ്രനും കാത്തിടുന്നു...
ആരോടുമുരിയാട്ടമില്ലാതെയോടുന്ന
പുഴയിതെങ്ങോട്ടെന്നു തീരം
അമ്മയുടെ മടിതട്ടിലെതിടാന്‍ വ്യഗ്രമായ്
മധുര പ്രതീക്ഷയോടാ നിളയും...
തുള്ളി തിമിര്‍ത്താടി തീരത്തെ ലക്ഷ്യമായ്
തിരമാല വരിയായി ചെന്നീടവേ
ഗാഡമാം ഒരു ചുംബനതിന്‍ പ്രതീക്ഷകള്‍
തിരകള്‍ , അതോരോന്നും ഏറ്റിടുന്നു ...
ഖിന്നയായ് തന്നെ പിരിഞ്ഞോടും തിരകളെ
മാടി വിളിക്കുന്നു, തീരമപ്പോള്‍..
തോഴന്റെ വിളി കേട്ടിട്ടെതുമെല്ലാവരും
തീരം പ്രതീക്ഷയോടെന്നും
ഒരുപൂവിന്‍ മധനുകര്‍ന്നകലുന്ന ഭ്രമരവും
മറു പൂവില്‍ മധുവിന്‍ പ്രതീക്ഷയോടെ
ദൂരങ്ങള്‍ താണ്ടിടും കിളി തന്‍ പ്രതീക്ഷകള്‍
അന്നത്തെ അന്നപ്പിഴപ്പിലത്രേ...
നര ജന്മ യാത്രില്‍,നാളയുടെ ചിന്തകള്‍
നിമിഷങ്ങള്‍ തോറും നിറഞ്ഞു നില്‍ക്കെ..
എന്നുമൊരു ചോദക ശക്തിയായ് മുന്നില്‍ നി-
ന്നെല്ലാവരെയും നയിച്ചിടുന്നു.
മോണയും കാട്ടിക്കരയുന്ന പൈതലോ-
രമ്മിഞ്ഞപ്പാലിന്‍ പ്രതീക്ഷയോടെ,
മാതാപിതാക്കള്‍ പ്രതീക്ഷിചിടുന്നതോ,
ഭാവിയില്‍ അവനവര്‍ക്കെകും തുണ ..
വിധിതന്‍ ബാലിയാടായ്, തീര്‍ന്നൊരു ജന്മങ്ങള്‍
ക്കിനിയുമാ വിധിയില്‍ പ്രതീക്ഷയത്രെ..
കൊട്ടിയടചോരാ ഇന്ദ്രിയങ്ങള്‍ വീണ്ടും
തട്ടിതുറക്കും ഇനിയൊരു നാള്‍..
ഒടുവിലാ മരണ ക്കിടക്കയില്‍, ചുറ്റിലും
ഉറ്റൊരും, ഉടയോരും കൂടി നില്‍ക്കെ
ഇനിയുള്ള യാത്ര, സ്വര്‍ഗ്ഗത്തിലെകാവണേ
അവസാനമായ പ്രതീക്ഷ....
Thursday, May 6, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment