Monday, May 10, 2010

കവിത - ആത്മാവിന്റെ ടെന്‍ഷന്‍...

പഞ്ച ഭൂതങ്ങളില്‍ നാലിനെയും
ഈ ധരിത്രിയില്‍ ത്യജിച്ചു
ആസന്നമാം പരലോകയത്രക്ക്
തയ്യാറെടുക്കുന്നു ഞാന്‍...

എവിടെയാണെനിക്കോരഭയം ?
അറിയില്ല, യാത്ര സുനിശ്ചിതം....
ഇക്കാലമത്രയും ഒന്നിച്ചു നിന്നൊരു
ദേഹമുപെക്ഷിച്ചു നട കൊള്ളുന്നു ഞാന്‍

ഭൂമിയില്‍ ഇവന്‍ തീര്‍ത്ത ചെയ്തികള്‍
കറുപ്പും, വെളുപ്പും നിറഞ്ഞവ
അവയുടെ പരിണിതഫലങ്ങളത്രേ
എന്നുടെ പരലോക നിര്‍ണ്ണയങ്ങള്‍

മരണകിടക്കയില്‍, ഇവന്റെ സൂക്തങ്ങള്‍
ചിന്തകള്‍, ഓര്‍മകള്‍, ജല്പനങ്ങള്‍...
എല്ലമെന്‍ യാത്രതന്‍ ഗതി നിശ്ചയിക്കുന്നു...

എതു നിമിഷത്തില്‍ ഞാനിവന്റെ
ഉടലിനെ വേര്‍പെട്ടുവോ,
സമയം അതും നിര്‍ണായകം
എന്നുടെ യാത്ര സുഗമമാകാന്‍....

ഇവന്‍റെ പിന്‍ ഗാമികള്‍, തലമുറക്കാര്‍
അവസാന കര്‍മങ്ങള്‍ ചെയ്തിടുമോ?
ആരൊരുമില്ലാത്തോരീ ആത്മാവിനു...
പരലോകം നല്ലൊന്നു പ്രാപ്‌തമാക്കാന്‍...

No comments:

Post a Comment