നല്ലപാതി പിരിഞ്ഞു പോയതില്പിന്നെ, ചെടികളെ തന്റെ സഖികളാക്കിയ ഒരു മഹാമനസ്കന് പ്രണാമം.....
എകനല്ലിന്നു ഞാന്‍, കൂട്ടിന്നെനിക്കായി
പുഞ്ചിരി തൂകുമീ ഹരിതഭംഗി..
ആനന്ദചിത്തരായ് ആടിക്കളിക്കുമീ
ചെടികളാണിന്നെന്റെ ആത്മമിത്രം...
ഏകാന്തപഥികനായിന്നലെയോളം ഞാന്‍,
ഓര്‍മ്മകളിന്നു മറന്നിടുന്നു..
കനവൂറുന്നൊരു തൂവല്സ്പര്ശങ്ങള്
എന്വിരല്തുമ്പതിലില്ലാഞ്ഞിട്ടോ
തേനൂറുന്നൊരു മധുരമാം മൊഴികള്‍
എന്നാവിന്തുമ്പില് കേള്‍ക്കാഞ്ഞിട്ടോ ..
പിന്‍വിളി കേള്‍ക്കാതെ, പാതിവഴിയിലെന്
ഇണക്കിളിയെന്തേ പറന്നകന്നു...
കുഞ്ഞിലതുമ്പിലെ ജലകണം കാണുമ്പോള്‍
കണ്ണുനീരെങ്ങോ മറഞ്ഞിടുന്നു...
കുഞ്ഞിളംകാറ്റവരെയികിളിയാക്കുമ്പോള്
ഗദ്ഗദം താനേ മയങ്ങിടുന്നു....
എന്സഖിമാരാണിവരെന്നുമെന്നും
എന്ജീവനൊരുനാള് വെടിയുവോളം
എകനല്ലിന്നു ഞാന്‍, കൂട്ടിന്നെനിക്കായി
പുഞ്ചിരി തൂകുമീ ഹരിതഭംഗി..
Sunday, May 23, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment