Monday, May 10, 2010

ഓട്ടന്‍ തുള്ളല് -‍കേശ പുരാണം

എന്നാല്‍ ഞാനൊരു കഥയുര ചെയ്യാം
പരിഭവമെന്നോടാര്‍ക്കും വേണ്ട...
അഥവാ പരിഭവമുണ്ടെന്നാകില്‍
കഥയിതു വീണ്ടും കേട്ടാല്‍ മതിയേ.....
കഥയുടെ പേരതു ചോദിച്ചെന്നാല്‍..
"കേശ പുരാണം ", കേട്ടീടെണം.....

മുട്ടിനു മുട്ടും, മുടിയാണത്രെ
പെണ്‍സങ്കല്പം, പണ്ട് മുതല്‍ക്കെ..
ഇന്നത്തെ സ്റ്റൈല്‍, സ്റ്റെപ്പ് കട്ടല്ലോ ,
മറ്റു ചിലര്‍ അത് വി കട്ടാക്കി...
"കാര്‍"കൂന്തല്‍ പണ്ടുള്ളവരോതി,
ഇന്നതു "ബര്‍ഗാന്തി" ക്കളറായി.......
ചന്തത്തില്‍ മുടിയിഴകള്‍ മെടഞ്ഞി-
ട്ടെത്തും പെണ്ണതു പണ്ടാരുന്നു..
തലയില്‍ നിറയെ, ക്ലിപ്പാണിന്നു..
സപൈടെര്‍, ബട്ടര്‍ഫ്ലൈ അത് വേറെ.....
കല്യാണത്തിനു പോന്നൊരു പെണ്ണിന്‍,
തലയില്‍ "ബന്ദന" , "കുന്ദന്‍ " മാരും.....
രൂപക്കെട്ടത്‌ കിട്ടിയൊരീര്‍ക്കിലി ..
സ്ലൈടത് പോയി, സ്റ്റോണ്‍ സ്ലൈടിപ്പോള്‍.....

എല്ലാം കുത്തിവരുന്നൊരു നാരിയെ-
ക്കണ്ടാല്‍ ഞാനെന്തേ പറയേണ്ടു......

നാരായണ ജയ നാരായണ ജയ..
നാരായണ ജയ...നാരായണ ജയ....

No comments:

Post a Comment