Thursday, May 6, 2010

കവിത - കേഴുന്ന പുഴ...

ഭൂമിയുടെ രക്തധമനി ഞാന്‍
ചോര വാര്‍ന്നു ശുഷ്കിചിരിക്കുന്നു..
എന്നില്‍ വിഷം നിറച്ചു
തിമിര്‍താടിയവര്‍
ഇന്നെനിക്കായ്‌ കപടക്കണ്ണീര്‍ പൊഴിക്കുന്നു...

ലോക നദീദിനം, ഉച്ചഘോഷത്തില്‍
ലോകര്‍ക്കിതും, സംസാര വിഷയം മാത്രം..
കേഴുന്ന പുഴയുടെ രോദനം കേള്‍ക്കാന്‍
മൃദുവാമൊരു സാന്ത്വന വാക്കരുളാന്‍
ആരുമില്ലിവിടെ, അറിയുന്നു ഞാന്‍
എങ്കിലും കണ്ണുനീര്‍ വാര്‍ത്തിടുന്നു..

ഞാന്‍ തീര്‍ത്ത വിശ്വസംസ്കൃതികള്‍
എന്റെ ശവക്കുഴി തോണ്ടുന്നുവോ?
യാന്തിക ജിവിതം ഭ്രാന്തരാക്കിയ
മനുഷ്യര്‍ ഉറഞാടുന്നുവോ?
പ്രകൃതിയെ വിസ്മരിച്ചലയുന മാനവര്‍
പ്രാകൃത വേഷപ്പകര്‍ച്ചയില്‍ അലിയവെ..
വരികയില്ലിവിടെ, അറിയുന്നു ഞാന്‍
ഗതകാല സുന്ദര നിമിഷങ്ങളിനിയും

No comments:

Post a Comment