എന്നും വൈകീട്ട് സ്റ്റേഷന്‍ലേക്കുള്ള തിരക്ക് പിടിച്ചുള്ള ഓട്ടത്തിനിടയില്‍ ഞാന്‍ അവളെ ശ്രദ്ധിക്കാറുണ്ട്
ഇരു നിറത്തില്‍ മെലിഞ്ഞു അവശയായ ആ പെണ്‍കുട്ടിയെ..
സ്റ്റേഷന് പുറത്തു ഭിക്ഷ യാചിച്ചു അവള് നില്‍പ്പുണ്ടാവും
ആദ്യമൊക്കെ ഞാന്‍ അത്ര കാര്യം ആക്കിയിരുന്നില്ല
പിന്നെ പിന്നെ അവളെനോക്കിയപ്പോള്‍ എന്തോ ഒരു
കൌതുകം പോലെ തോന്നി തുടങ്ങി
വിളറിയതെങ്കിലും ഐശ്വര്യം നിറഞ്ഞ മുഖം.....
ചിലര്‍ ചിലപ്പോള്‍ ചില്ലറ തുട്ടുകള്‍ കൊടുക്കുമായിരുന്നു, ക്രമേണ ഞാനും അതില്‍ അംഗമായി ...
ആദ്യമൊക്കെ നാണയത്തില്‍ തുടങ്ങിയ ഞാന്‍ പിന്നെ അഞ്ചു, പത്തു, ഇരുപതു രൂപ വരെ കൊടുക്കാന്‍ തുടങ്ങി...
ഒരു ദിവസം പോലും, അവളെ കണ്ടില്ലെങ്കില്‍.....
എന്തോ ഒരു വിഷമം മനസ്സില്‍ നിഴലിച്ചിരുന്നു
ഒരു ദിവസം പതിവുപോലെ, സ്റ്റേഷന് ലേക്കുള്ള ഓട്ടത്തിനിടയില്‍ ഒരു ജനക്കൂട്ടം എന്റെ ശ്രദ്ധയില്‍ പെട്ടു
ഒന്ന് നോക്കിക്കളയാം എന്ന് കരുതി, ഞാനും അവിടേക്ക് ചെന്നു.
താഴെ നിലത്തു, ഒരു പെണ്‍കുട്ടിയുടെ ചോരയില്‍ കുതിര്‍ന്ന ശരീരം....
ട്രെയിനിന്റെ അടിയില്‍ പെട്ടതാണെന്ന് ഒരാള്‍ പറഞ്ഞു....
അവളുടെ മുഖം തേടിയ ഞാന്‍ ഒന്നേ നോക്കിയുള്ളൂ
അത് അവള് ആയിരുന്നു......
ഞാന്‍ എന്നും കാണാറുള്ള പെണ്‍കുട്ടി......
അപ്പോഴും ആ മുഖത്ത്, എന്നെ കാണുമ്പോള്‍ ഉണ്ടായിരുന്ന ദൈന്യത നിറഞ്ഞ ആ ചിരി ഉള്ളതായി എനിക്ക് തോന്നി ....
ഇപ്പോളും സ്റ്റേഷന്‍ലേക്കുള്ള വഴി വക്കില്‍ അവള് നില്ക്കാറുള്ള സ്ഥലത്ത് എത്തുമ്പോള്‍, അറിയാതെ അങ്ങോട്ട് നോക്കി പോകുന്നു.....
അവളുടെ ആത്മാവ് അവിടെ ഉണ്ടാവുമോ ആവോ????????
Sunday, May 23, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment