Sunday, May 23, 2010

കോവര്‍ക്കഴുത .....

അന്ജ്ഞാതമിന്നെനിക്കിന്നും,
ആരെനിക്കേകിയീ ജന്മം...
ഇഹലോക ജീവിതം കഷ്ടം,
ഈ രോദനമാര് കേള്‍ക്കാന്‍ ?
ഉന്നതകുലജാതയമ്മ,
ഊര് തെണ്ടുന്നോരെന്നച്ചന്‍.
ഋതുഭേദങ്ങളില്‍, പണ്ട്
എവിടെയോ സന്ധിച്ചിരിക്കും.
ഏത് ശപിച്ച നിമിഷത്തില്‍,
ഐശ്വര്യമറ്റ ഞാന്‍ പിറന്നു?
ഒരുവേള, പെറ്റമ്മയെയും ,
ഓമനിക്കുന്നച്ചനെയും
ഔചിത്യ ബോധമില്ലാതെ,
അറിയാതെ ഞാന്‍ ശപിക്കുന്നു...

2 comments:

  1. വളരെ നന്നായിരിക്കുന്നു ഇതു ചിന്തയ്ക്കു അയക്കൂ ഒരു പാട് ആളുകൾ വായിക്കും ഈ കവിതകളൊക്കെ വായിക്ക്പ്പെടേണ്ടതാണു..കഥകളും മികച്ച നിലവാരം തന്നെ ഇനിയും കൂടുതൽ സാമൂഹ്യ പ്രശ്നങ്ങളോട് പ്രതികരിക്കൂ ..എല്ലാവിധ ആശംസകളും നേരുന്നു

    ReplyDelete
  2. pinne aa word verification ozhivakkoo athu arochakamaanu

    ReplyDelete